Monday, August 24, 2009

കാമുകി

ഇടുങ്ങിയ വഴികളിലെത്തുമ്പോള്‍
എന്റെ നെഞ്ച് പതിവിലേറെ മിടിക്കും
കുഴികളില്‍ ഇരു ചക്രങ്ങളുമിറങ്ങി കയറുമ്പോള്‍
വയറിലൊരു പുകച്ചില്‍.
വളവു തിരിയുമ്പോള്‍ കണ്ണെത്താ ദൂരെ
ആരുമില്ലെങ്കില്‍
എനിക്കിപ്പോള്‍ ഭയമാണ്.
എന്റെ കഴുത്തില്‍ചുറ്റി
പുറകിലിരുന്നവള്‍
ഒന്നും പറയാതെ ഇറങ്ങിപോയതിന്റെ
ഒന്നാം വാര്‍ഷികമാണിന്ന്.

4 comments:

അരുണ്‍ കായംകുളം said...

ഒന്നു ചീയുന്നത് മറ്റൊന്നിനു വളമാകാനാ:)

താരകൻ said...

നന്നായിരിക്കുന്നു..വരികളിൽ ഒരു ഭയം കലർന്ന ഫീൽ ഉണ്ട്..

കുമാരന്‍ | kumaran said...

അവളെന്തേ പോയി...!

Steephen George said...

nalloru orma mizhivode pakarthiyittundu