Tuesday, November 17, 2009

പല്ലു തേയ്പ്പിന്റെ മതം ഓർമ്മിപ്പിക്കുന്നത്

പല്ലുതേയ്ച്ചപ്പോൾ നാവിലൂടെ
തലയിലേക്ക് നുഴഞ്ഞുകയറിയ ചോദ്യമാണ്
പല്ലുതേയ്പ്പിന്റെ മതമെന്താണ്?

ഈറൻ മണക്കുന്ന തുണികൾക്ക് കീഴിൽ വച്ച
ഓട്ടുപാത്രവും ഉപ്പും കുരുമുളകും അമ്മയുമാണ്
പല്ലു തേയ്പ്പിന്റെ ഉമിനീരൊലിപ്പിക്കുന്ന ഓർമ്മ.

ഛെ! എന്തുചിന്തിച്ചാലും എത്തിനിൽക്കുന്നത്
വൃത്തികെട്ട ഗൃഹാതുരത്തിലാണ്
അമ്മയെന്ന മൂടുപടമാണ് ആ എത്തിച്ചേരലിന്റെ ശാപം
അതിനു അമ്മ മൂടുപടമാണോ?

ചിലർക്കൊക്കെ,
പക്ഷെ വിഷയം പല്ലുതേയ്പ്പിന്റെ മതമായിരുന്നല്ലോ
അല്ല അതൊരു ഒളീച്ചോട്ടത്തിന്റെ വിഷയമായിരുന്നു.
ഉമിനീരൊലിക്കുന്ന ഉപ്പിൽ നിന്നും കുരുമുളകിലും നിന്നും
പിന്നെ അമ്മയിൽ നിന്നുമൊക്കെയുള്ള ഒളിച്ചോട്ടം
ഇതുവരെയുമൊരു കരയെത്താത്ത ഓട്ടം

6 comments:

സുല്‍ |Sul said...

കൊള്ളാം ചിന്തകള്‍.

കരക്കണയും നീ അമ്മയിലെത്തുമ്പോള്‍...

-സുല്‍

ഷൈജു കോട്ടാത്തല said...

പല്ലുതേയ്പ്പിന്റെ മതമെന്താണ്?

ഇങ്ങനെയുള്ള ചില ചോദ്യങ്ങളാണല്ലോ
നമ്മെ അലട്ടുന്നത്

കവിതയുടെ അലട്ടല്‍

പള്ളിക്കുളം.. said...

ഈ പല്ലു തേപ്പ് ഒരു അപാര സംഭവമാണ്.
പല്ലു തേച്ചുകൊണ്ടിരുന്നപ്പോൾ ഉണ്ടായ ഗൃഹാതുരത്വം കാരണം ഉണ്ടായിരുന്ന ജോലി വിട്ടെറിഞ്ഞ് പോയിട്ടുണ്ട് ഞാൻ. ഒന്നും രണ്ടുമല്ല. മൂന്നു വട്ടം. രണ്ടുപ്രാവശ്യം ഒരേ ഇടത്ത് നിന്ന്. ഒരിക്കൽ ഓടിപ്പോയി. തിരികെ വന്ന്. പിന്നെ രണ്ടാം ദിവസം വീണ്ടും ഓടിപ്പോയി. എങ്ങനെയുണ്ട്.

Ranjith chemmad / ചെമ്മാടൻ said...

"ഈറൻ മണക്കുന്ന തുണികൾക്ക് കീഴിൽ വച്ച
ഓട്ടുപാത്രവും ഉപ്പും കുരുമുളകും അമ്മയുമാണ്
പല്ലു തേയ്പ്പിന്റെ ഉമിനീരൊലിപ്പിക്കുന്ന ഓർമ്മ."

ഓര്‍മ്മകളുടെ ഈ ഒമിനീരൊലിപ്പ് വളരെ നന്നായി!

നാടകക്കാരന്‍ said...

olippeerukalkkum oru mathamundalle
madhaamilakiyalulla olippeerakal akathirunnal nannu

Deepa Bijo Alexander said...

ഓടിയോടിയൊടുവില്‍ തളര്‍ന്നു കുഴഞ്ഞുവീഴുന്നതേതു കരയിലാവും...?