Tuesday, October 13, 2009

അനിയത്തിയുടെ ഉടുപ്പുകൾ


അനിയത്തിയുടെ ഉടുപ്പുകളോടെനിക്കനുകമ്പയാണ്.
ഉടുത്തവളെ മറയ്ക്കാൻ അവർക്കൊരുപാടു ചുറ്റേണ്ടിവരുന്നു
ചാനലുകളിലെ ചേച്ചിമാർ അവൾക്കുടുപ്പിന്റെ
അപ്‌ഡേറ്റുകൾ കാഴ്ചയാക്കുന്നു.

അനിയത്തിയുടെ ഉടുപ്പുകളോടെനിക്കിഷ്ടമാണ്.
വള്ളികളും പൂക്കളുമാണവളെ ചുറ്റാറുള്ളത്.
കാറ്റിലും വെളിച്ചത്തിലുമവ അവളെ മറച്ചു കാക്കുന്നു
ഇളം‌പച്ചയാണവൾക്കിഷ്ടം, എനിക്കും.

അനിയത്തിയുടെ ഉടുപ്പുകളോടെനിക്ക് വെറുപ്പാണ്
ആണൊരുത്തൻ കയ്‌വച്ചാലവ
അവളെ കയ്യൊഴിഞ്ഞു താഴെ പോകുന്നു.

5 comments:

jaideep said...

"അനിയത്തിയുടെ ഉടുപ്പുകൾ"

ഭൂതത്താന്‍ said...

"അനിയത്തിയുടെ ഉടുപ്പുകളോടെനിക്ക് വെറുപ്പാണ്
ആണൊരുത്തൻ കയ്‌വച്ചാലവ
അവളെ കയ്യൊഴിഞ്ഞു താഴെ പോകുന്നു. "

എന്തിനാ ഈ വെറുപ്പ്‌ ആണൊരുത്തന്‍ കൈവച്ച് പൂര്‍ണമാകാനുള്ളതല്ലേ... ആ ഉടുപ്പും

മാണിക്യം said...

അനിയത്തിയുടെ
ഉടുപ്പുകളോടെനിക്കിഷ്ടമാണ്
:)

jaideep said...

ആണൊരുത്തൻ പിടിച്ച് ഉടുപ്പഴിച്ചാലെ പെണ്ണിന്റെ ജീവിതം പൂർണ്ണമാകു എന്ന ചിന്ത അല്പം കടന്നതല്ലേ ഭൂതത്താനെ?
അതൊരു പൂർണ്ണമായ മെയിൽ ഷോവനിസമല്ലേ? കീഴ്പ്പെടുത്തൽ എന്ന മേലധികാരം. ഉടുപ്പഴിയലിലാണ് ജീവിതം പൂർണ്ണമാകുന്നത് എങ്കിലും അതു പിടിച്ചഴിപ്പിക്കൽ തന്നെയാകണോ?

മാണിക്യം :)

ഭൂതത്താന്‍ said...

ഞാന്‍ ഉദ്ദേശിച്ചത് അധികാരത്തോടെ പിടിചെല്‍പ്പിക്കുന്ന ആള്‍ അഴിക്കുന്ന കാര്യമാണ് ജയദീപേ ....
എന്നെ ഒരു പുരുഷമേധാവിയായ് ഇവടെ ഉള്ള പെങ്ങമ്മാര്‍ക്ക് ഇട്ടു കൊടുക്കല്ലേ ..പാവം ഈ ഭൂതം ഇങ്ങനെ പറന്ന് നടന്നോട്ടെ ....മാഷേ ...