Sunday, October 11, 2009

ഇ-കർഷകൻ

അവൻ അയച്ചുതന്ന മുയലിനെ എവിടെ വളർത്തും?
ഒരു നിമിഷം ശങ്കിച്ചു
സ്ഥലം ഇനിയും വാങ്ങണോ?
അടുത്ത വിളവെടുപ്പ് കഴിയട്ടെയെന്നുറച്ചു.
അതുവരെ മുയലിനെ ഒരിടത്തിരുത്തി.
പിന്നെ അവിടെ നിന്നനങ്ങാതെ ബന്ധിച്ചു.
ഇപ്പോൾ ഒട്ടനവധി മുയലുകളായി.
അവയുടെ രോമം വെട്ടിഞാൻ വിറ്റു.
അവർക്കുവേണ്ടിയല്ലെങ്കിലും പറമ്പു
മുഴുവനും ഞാൻ കാരറ്റു നട്ടു നനച്ചു വളർത്തി.
അടുത്ത പറമ്പിലെ കാക്കയെ ആട്ടി
കുറുക്കനെ കൂകിപേടിപ്പിച്ചു.
പിന്നെ
കാരറ്റിന്റെ വിളവെടുപ്പിനായി കാത്തിരുന്നു.
എന്റെ കമ്പ്യൂട്ടർ ടെബിളിനരുകിൽ.


<

3 comments:

[ nardnahc hsemus ] said...

പാടത്ത് പണിയെടുത്ത് പണിയെടുത്ത് “ചൂണ്ടുവിരലില്‍“ തയമ്പു വന്നു, അല്ലെ?

abdulsalam said...

jaidepee..
oru muzhaline valarthanano sthalamillathath?

ഭൂതത്താന്‍ said...

അതെ ജയദീപ്‌ .....നമ്മള്‍ വാശിയോടെ അലാറം വച്ചുണര്‍ന്നു കമ്പ്യൂട്ടറിലെ കാരെറ്റ്‌ വളര്‍ത്തും ...സ്വന്തം പറമ്പില്‍ ചെറു തൂമ്പ മുറിവ് പോലും ഏല്‍പ്പിക്കാതെ ....