
ഇടത്തുനിന്നും വലത്തേക്ക് തലചരിച്ചുവച്ചിരുന്നാലെ
നയന്‍താരയെ കാണാനാകു
റോസ് നിറത്തിലുള്ള ഉടുപ്പിനുതാഴെ
വെളുത്ത കാല്‍മുട്ടുകളും.
നയന്‍താര പിന്നിലെ ചില്ലിലാണ് കൈകള്‍
പിണഞ്ഞ് നില്‍ക്കുന്നത്
കടുത്ത ഗന്ധവുമുള്ള ഏതോ വിലകുറഞ്ഞ
ആഫറ്റര്‍ ഷേവിന്റെ തണുപ്പ്.
കണ്ണിലിപ്പോഴും ചൂടുതന്നെ.
രണ്ടായി കീറിയ ടിഷ്യുവിലൊന്ന് മുഖത്തമര്‍ന്നപ്പോള്‍
ഞാന്‍ ഓര്‍ത്തു, ഇനിയിപ്പോള്‍ കസേരവിട്ടുകൊടുക്കണം.
പോരേ?,
കവിളില്‍ കൈതൊട്ടുകൊണ്ടു ബാര്‍ബര്‍ ചോദിച്ചു.
വലത്തേക്ക് തലചരിച്ചുവച്ചു ചില്ലില്‍ നോക്കി ഞാന്‍ മറുചോദ്യമിട്ടു,
ഈ മീശകൂടി എടുത്താലോ?
8 comments:
നയന്‍താര നഷ്ടപ്പെടുത്തുന്ന മീശ.
meesayano valuthu, nayan tharayano???
മീശയെടുത്ത നയൻതാര.
ചില ചിത്രങ്ങള്‍ പണിക്കു തടസ്സമാകുന്നുവെന്നു ബാര്‍ബര്‍മാരുടെ ബലപ്രയോഗത്തില്‍ നിന്നറിയാം.
വാ! വാ !
ഉഗ്രൻ സുഹ്രുത്തേ
വാഹ്!മനോഹരമായിരിക്കുന്നു ചങ്ങാതീ.പൌരുഷത്തിന്റെ ഇടങ്ങളിലെവിടെയൊക്കെയോ ഇത്തരം സ്ത്രൈണസന്ദേഹങ്ങൾ പതുങ്ങിയിരിപ്പുണ്ട്.
പാവം നയന്‍സ് ഇതു വല്ലതും അറിയുന്നുണ്ടോ ?
നയന്‍സിന്റെ ഒരു ഗതികേടെ!!!! കവിത കൊള്ളാം!
Post a Comment