മമ്മൂട്ടി - ദ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് 2009. അതാണ് പ്രോഗ്രാമിന്റെ പേരു്. ഓടുന്നത് ഏഷ്യാനെറ്റില്‍. ജഡ്ജസ് എന്നു പറയുമ്പോള്‍ ഒരു ഒന്നര ജഡ്ജസ്, (1)സംവിധായകന് സിദ്ദീഖ്, (2)നമ്മുടെ പഴയ “സന്..ന്തോഷമായി ഗോപിയേട്ടാ.. സന്..ന്തോഷമായി” ഫെയിം ഷീലാമ്മ. പിന്നെ വരുന്നതൊക്കെ രണ്ടു രണ്ടര സെലിബ്രെട്ടി ജഡ്ജസ്. ഈ പരിപാടിക്ക് അവതാരക നങ്കൂരമടിക്കുന്നത് കോട്ടയം നസീറും ടിനി ടോമും. മമ്മൂട്ടിയെ അനുകരിച്ച് മിടുക്കുകാണിച്ചതിന്റെ മിടുമിടുക്കാവും ഇതിന്റെ പ്രചോദനം. (സുരാജ് വെഞ്ഞാറമൂടായിരുന്നു ആപ്റ്റ് നങ്കൂരം)
വിഷയം അതല്ല. മമ്മൂട്ടി - ദ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് 2009. എന്നാണ് പരിപാടിയുടെ പേര്. ഇതുകേള്‍ക്കുമ്പോള്‍ എന്താ തോന്നുക?
"മമ്മൂട്ടീസ് ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് 2009” എന്നോ മമ്മൂട്ടി അവതരിപ്പിക്കുന്നു “ദ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് എന്നായിരുന്നു എങ്കിലും സഹിക്കാം. ഇങ്ങിനെ ഒരു ടൈറ്റില്‍ ഈ പരിപാടിയുടെ ഉദ്ദേശം വെളിവാക്കുന്നു. അല്ലെങ്കില്‍ ദുരുദ്ദേശം പുറത്തുകൊന്റുവരുന്നു.
ടൈറ്റിലിനും അപ്പുറം പരിപാടിയിലേക്ക് ഇറങ്ങിയാല്‍, നടന് മമ്മൂട്ടി മലയാള സിനിമയ്ക്കു നല്കിയ അഭിനയ സമ്പത്ത് തിരിച്ചറിയുക എന്നതാണ് പ്രോഗ്രാമിന്റെ പരമമായ ഉദ്ദേശം. കൂടാതെ ഓരോ എപ്പിസോഡിലും മമ്മൂട്ടിയുടെ ഓരോ കഥാപാത്രങ്ങളെ എടുത്ത് വിശദീകരിച്ച് കോള്മയിര് കൊള്ളിക്കല്‍. ബെസ്റ്റ് പ്രോഗ്രാം! ബെസ്റ്റ് ആക്ടര്‍!!
പരിപാടി കണ്ടുകൊണ്ടിരിക്കുന്നത് നിങ്ങടെ ഡ്രോയിംഗ് റൂമില്‍ ആണെങ്കിലും ഉത്സവ പറമ്പില്‍ നാടകം കാണാനിരുന്ന അവസ്ഥ ഉണ്ടായേക്കും. കുറേ കുഞ്ഞുങ്ങള്‍ വന്ന് മത്സരിച്ച് നാടകം അഭിനയിച്ച് കളിക്കുന്നു. ചിലര്‍ മിമിക്രികാട്ടുന്നു.
എല്ലാറ്റിലും ഉപരി “ഈ പ്രോഗ്രാം“ എന്ന കണ്‍സപ്റ്റ് തന്നെ തെറ്റാണ്. മമ്മൂട്ടി അവതരിപ്പിച്ച റോളുകള്‍ അഭിനയിച്ച് പരസ്പരം മാറ്റുരച്ച് ജയിക്കുകയാണ് ഇതിന്റെ ഫൈനല്‍ കണ്ടസ്റ്റന്റ്സ് ചെയ്യേണ്ടത്. ഫാമിലി ഹീറോ, മാച്ചോ ഹീറോ, എപിക് ഹീറോ, അസ്വഭാവിക നായക കഥാപാത്രം, സാഹിത്യത്തില്‍ നിന്നുരുത്തിരിഞ്ഞ നായക കഥാപാത്രം, തമാശ നായകന്, എന്നിങ്ങനെ മമ്മൂട്ടിയുടെവ്യത്യസ്തങ്ങളായ ഔട്ട്സ്റ്റാന്റിങ് പെര്‍ഫോര്‍മന്‍സുകളാണ് ഇവിടെ മത്സരതൊഴിലാളികള്‍ക്ക് ഊന്നുവടിയാകേണ്ടത്. ബെസ്റ്റ് ആക്ടര്‍ എന്നാല്‍ മമ്മൂട്ടിയുടെ കഥാപാത്രങ്ങളെ അനുകരിക്കുന്നവര്‍ എന്നാണ് ഇവിടെ വരുത്തി തീര്‍ക്കുന്നത്. രണ്ടുദിവസം മുന്‍പ് ഒരു പയ്യന്, ഭൂതക്കണ്ണാടിയില്‍ മമ്മൂട്ടി ജയിലിലെ ഇല്ലാ-തുളയില്‍ നോക്കി അഭിനയിക്കുന്ന രംഗം തന്മയത്ത്വത്തോടെ അനുകരിച്ച് അഭിനയിച്ച് കയ്യടി വാങ്ങി. ഇങ്ങിനെ മലയാള സിനിമയില്‍ നിലനില്‍ക്കുന്ന, മമ്മൂട്ടി തന്റെ അഭിനയ ചാരുതയുടെ മികവു തെളിയിച്ച ശ്രദ്ധേയമായ ഒരു കഥാപാത്രത്തിന്റെ “റീമേക്ക്” എന്തിനായിരുന്നു എന്ന് മനസിലാകുന്നില്ല. ഞാന്‍ അഭിനയിച്ചതിന്റെ അടുത്തെങ്ങും വരില്ല നിങ്ങള്‍ എങ്ങിനെ അഭിനയിച്ചാലും നിങ്ങടെ സ്റ്റൈലില്‍ റീമേക്ക് ചെയ്താലും എന്ന് നാട്ടുകാര്‍ക്ക് മനസിലാക്കികൊടുക്കാനും സ്വയം തിരിച്ചറിഞ്ഞ് രസിക്കാനുമാണോ ഈ പ്രഹസനം?
ശരിക്കും ഉള്ള അഭിനയത്തിന്റെ അവാര്‍ഡ് കൊടുക്കാനായിരുന്നു എങ്കില്‍, സിദ്ദീഖിന്റെ പോലുള്ള സംവിധായകര്‍ (അല്ലെങ്കില്‍ ഓരോ എപിസോഡിലും സെലിബ്രെട്ടിയായിവരുന്ന പ്രഗല്ഭര് ഒരു രംഗവും അതിലെ ഡയലോഗും പറ്രഞ്ഞുകൊട്ടുത്ത് മത്സരതൊഴിലാളികള് അവരുടെ രീതിയില്‍ റെന്റര്‍ ചെയ്യുന്നതായിരുന്നു ഭേദം. അതുമല്ലെങ്കില്‍ ഒരു സംവിധായകന് നടനു കൊടൂക്കുന്നപോഒലെ ഒരു നിര്‍ദ്ദേശം. അവരെ കൊണ്ട് സ്വതന്ത്രമായ കഥാപാത്രത്തെ അവതാരിപ്പിക്കുക. നിലവിലുള്ള ഒരു അഭിനയ മികവിന്റെ ശക്തമായ ഷാഡോഇല്ലാതെ തന്നെ. പക്ഷെ എങ്കില്‍ ഈ “കുളിരു” നടക്കില്ലല്ലോ! :)
ഞാന്‍ ഈ പറഞ്ഞതൊക്കെ ശരിയാണൊ എന്നറിയാന്‍ കാണുക എല്ലാ ശനിയാഴ്ചയും രാത്രി 9 മുതല്‍ 10 വരെ ഏഷ്യാനെറ്റ്. അല്ലാ പിന്നെ!
എന്റെ ചാനല്‍ ഭഗോതീ ഇനിയും എന്തൊക്കെ കാണേണ്ടിവരും, എന്നെ അങ്ങു സാറ്റലൈറ്റിന്റെ തുമ്പത്തേക്ക് കെട്ടിയെടുക്കാന്‍?
10 comments:
എന്റെ ചാനല്‍ ഭഗോതീ ഇനിയും എന്തൊക്കെ കാണേണ്ടിവരും, എന്നെ അങ്ങു സാറ്റലൈറ്റിന്റെ തുമ്പത്തേക്ക് കെട്ടിയെടുക്കാന്‍?
കറക്റ്റ്..കോൾ...കൊണ്ടു :)
സത്യം ഈപ്പറഞ്ഞതെല്ലാം നൂറ്റൊന്നു ശതമാനം സത്യം.. ചാനല്‍ മാറ്റാന്‍ റിമോട്ടില്‍ അമര്‍ത്താന്‍ നല്ല ഒരു കാരണമ്മാവുകയാണ് ഈ പരിപാടി..സഹിക്കുന്നതിനും ഒക്കെയില്ലേ ഒരതിര്.. നന്നായി എഴുത്ത്
പൂര്‍ണ്ണമായും സത്യം മാഷെ..
ബ്രാണ്ടിംഗ് എന്ന് പറയാം...
സാധാരണ കോര്‍പ്പറേറ്റ് കമ്പനികള്‍ ചെയ്യുന്നത് ഇപ്പൊ ഇങ്ങനെ ആയി എന്നെ ഉള്ളു...
ഈ പറഞ്ഞതൊക്കെ ശരിയായിരിക്കാനാണ് സാധ്യത.
മമ്മൂട്ടിയുടെ സ്വന്തം ചാനലായ കൈരളിപോലും കൈവിട്ടതാവും ഈ ഐഡിയ. കൈരളിക്കും ഉണ്ടേ അല്പം ഒരു ഡീസന്‍സി :)
വെല്‍ഡണ്‍ കൈരളി..
"ഞാന്‍ ഈ പറഞ്ഞതൊക്കെ ശരിയാണൊ
എന്നറിയാന്‍ കാണുക എല്ലാ ശനിയാഴ്ചയും
രാത്രി 9 മുതല്‍ 10 വരെ ഏഷ്യാനെറ്റ്.
അല്ലാ പിന്നെ!"
:) :))
ഒരു സംശയോമില്ലാ ഒക്കെ സമ്മതിച്ചു എന്നാലും ശനിയാഴ്ച ആ നേരത്ത് ഇറങ്ങി മുറ്റത്തിരുന്ന് വീട്ടുകാരോടു അല്ലങ്കില്‍ കൂട്ടുകാരോടു മനസ്സു തുറക്കാം അല്ലേല്‍ ഒന്നു നടക്കാന്‍ പോകാം എത്രയോ നല്ലതാ!
ഈ പ്രോഗ്രമിന്റെ ഒന്നോ രണ്ടോ ചെറിയ സീനുകൾ കണ്ടിട്ടുണ്ട്.
സയിക്കൂലാ.
മാണിക്യം ചേച്ചി….. നിർബ്ബന്ധിക്കല്ലെ.
"..എന്റെ ചാനല്‍ ഭഗോതീ ഇനിയും എന്തൊക്കെ കാണേണ്ടിവരും, എന്നെ അങ്ങു സാറ്റലൈറ്റിന്റെ തുമ്പത്തേക്ക് കെട്ടിയെടുക്കാന്‍?.."
ഹ ഹ കറക്റ്റ് :)
ചന്നലുകള് മാറ്റി മാറ്റി എന്റെ റിമോട്ട് കേടായി മാഷെ . ഇനി tv എന്നോട് പറയുമോ എണീറ്റ് പോടാ പട്ടി എന്ന് - വെരി ഗുഡ്
ഈ മുജ്ജന്മ പാപങ്ങളൊക്കെ തീര്‍ക്കാന്‍ ഇതു കാണലും ഒരു വഴിയായിരിക്കും അല്ലെ ?
Post a Comment