Wednesday, June 10, 2009

നിന്റെ അച്ഛനെ!

നിലത്തിഴയുന്ന വെള്ളപ്പാവാടയില്‍
വനദേവത ഇഴഞ്ഞുവന്നു.
ദാഹം തീര്‍ത്തുകയറിയ കലമാന്‍
ഒഴിവുകിടന്ന ഒരു ചോദ്യം ചോദിച്ചു,
“ഇരതേടിവരുന്ന കാട്ടാളനു നീ
എന്തുകൊടുക്കും വനദേവതേ?“
നിന്റെയച്ഛനെയെന്നു
ദേവതചൊല്ലിച്ചിരിച്ചു.

ഈറപന്തലില്‍ പകലുറക്കത്തില്‍
ഒരു പിതാവ് മിന്നുന്ന ചാട്ടുളിയെ
സ്വപ്നം കണ്ടു ഞെട്ടി

4 comments:

Junaiths said...

വനദേവതയാണെങ്കിലും തന്തക്കു വിളിച്ചത് മോശമായി പോയി...

"ഈറപന്തലില്‍ പകലുറക്കത്തില്‍
ഒരു പിതാവ് മിന്നുന്ന ചാട്ടുളിയെ
സ്വപ്നം കണ്ടു ഞെട്ടി"
കൊള്ളാം,ആശംസകള്‍

ഹന്‍ല്ലലത്ത് Hanllalath said...

..നന്ന്...

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

തുടരുക..ആശംസകള്‍..

Unknown said...

kollam ..