Sunday, April 5, 2009

തേവിടിശ്ശി കവിതകള്‍ 2 - ഒന്നു സംസാരിച്ചുറപ്പിക്കുവാനിത്തിരി ഇരുട്ടുവേണം.

വഴിവിളക്കണഞ്ഞെങ്കില്‍!
ആ വിളക്കാണെന്റെ പ്രശ്നം
അവള്‍ തയാറാണെന്നു തോന്നുന്നു.
ഒന്നു സംസാരിച്ചുറപ്പിക്കുവാനിത്തിരി ഇരുട്ടുവേണം
ആ മെലിഞ്ഞ ശരീരം കീഴടക്കാനിത്രയുമിരുട്ട് വേണ്ടാ
എന്നു തോന്നിപ്പോയി.

നൂറ്? മാക്സിമം നൂറ്റന്‍പത്. അടുത്തു വരുന്ന ഓട്ടോയില്‍ കയറിക്കോ.
ഞാന്‍ അപ്പുറത്തു നിന്നുമതില്‍ കയറിക്കോളാം.
പറയേണ്ട വാക്കുകള്‍ മനസിലൊന്നുകൂടി പറഞ്ഞുറപ്പിച്ചു.
പക്ഷെ,
സംസാരിച്ചുറപ്പിക്കുവാന്‍ ഇത്തിരി ഇരുട്ടുവേണം.

അവള്‍ക്ക് മറ്റൊരു കസ്റ്റമര്‍ വരുന്നതുവരെ
വരാത്ത ഇരുട്ടിന്റെ തത്വശാസ്ത്രം ചൊല്ലി ഞാനെന്റെ പുരുഷത്വത്തെ
പിടിച്ചു നിര്‍ത്താം.

4 comments:

jaideep said...

സംസാരിച്ചുറപ്പിക്കുവാന്‍ ഇത്തിരി ഇരുട്ടുവേണം.

aneeshans said...

കവിത നന്നായി. ചിലയിടങ്ങില്‍ ഒന്നു വെട്ടിച്ചുരുക്കുകയോ വരി തിരിക്കുകയോ ചെയ്തെങ്കില്‍ വായന കുറേക്കൂടെ നന്നായേനെ.

Jayesh/ജയേഷ് said...

ഇത്തിരി കൂടി ക്ഷമിച്ച് തിരുത്തിയിരുന്നെങ്കില്‍ വളരെ നന്നാവുമായിരുന്നു Word Verification മാറ്റാമോ

പകല്‍കിനാവന്‍ | daYdreaMer said...

ഈ നശിച്ച പുരുഷത്വം... !
... നന്നായി