Wednesday, October 29, 2008

തേവിടിശ്ശി കവിതകള്‍ 1- ഇരുപതിന്റെ നോട്ട്.

ഇരുപതിന്റെ നോട്ടില്
‍പെണ്ണിന്റെ മാറിന്റെ മണം
ഇരുട്ടില്‍ അളവുതെറ്റിയ മടക്കുകള്‍
മുഷിഞ്ഞ അശോകസ്തംഭത്തിലവളുടെ
വിയര്‍പ്പ് കട്ടിപിടിച്ചുകിടന്നു.
ഒന്നുകൂടി ഉറപ്പുവരുത്തി
ഇല്ല,
എന്റെ കയ്യില്‍ ഒരു ഇരുപതുവന്നിട്ടൊരുപാട്നാളായി
ഈ നോട്ടില്‍ എന്റെ വിയര്‍പ്പില്ല
ഞാന്‍ രക്ഷപ്പെട്ടു.

3 comments:

ജ്യോനവന്‍ said...

സ്വാഗതം
ദ്വീപ് കവിതയാല്‍ സമ്പന്നമാവട്ടെ.
ആശംസകള്‍

ഫസല്‍ ബിനാലി.. said...

പ്രദീപേ..വരികളില്‍ കവിതയുണ്ട്, ആശംസകള്‍.

Mr. X said...

nice one...